
കണ്ണൂർ: ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ, അന്നേ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസ് ജീവനക്കാർ. ആരെങ്കിലും പരാതി പറഞ്ഞിരുന്നെങ്കിൽ പൊലീസിൽ അറിയിക്കുമായിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളിലും അങ്ങനെയൊന്ന് വ്യക്തമാകുന്നില്ലെന്നും ബസ് ജീവനക്കാർ പറഞ്ഞു. പയ്യന്നൂർ-രാമന്തളി റൂട്ടിൽ സർവീസ് നടത്തുന്ന 'അൽ അമീൻ' ബസിലാണ് സംഭവം നടന്നത്.
ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദീപക്കും ഷിംജിത മുസ്തഫയും ബസിൽ കയറിയത് മുതലുള്ള ദൃശ്യങ്ങളാണ് പരിശോധിക്കുക. ബസിലെ ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഷിംജിത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ദൃശ്യത്തിന്റെ മുഴുവൻ ഭാഗങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കും. യുവതി ഇപ്പോൾ വിദേശത്താണെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ യുവതി കടന്നെന്നാണ് റിപ്പോർട്ട്. നേരത്തെ ദുബായിലായിരുന്നു യുവതി.
നേരത്തെ രണ്ട് വീഡിയോകളാണ് യുവതി പങ്കുവച്ചത്. എന്നാൽ ഇവ രണ്ടും എഡിറ്റ് ചെയ്ത വീഡിയോയാണെന്നാണ് പൊലീസ് പറയുന്നത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽപോയിരുന്നു. മരിച്ച ഗോവിന്ദപുരം കൊളങ്ങരകണ്ടി ഉള്ളാട്ട്‌തൊടി ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. ദീപക്കിന്റെ മരണത്തിന് പിന്നാലെ കുടുംബം യുവതിക്കെതിരെ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. യുവതിയുടെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |