തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്ര നടത്തുന്ന ബസ് ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ആലോചന. ജനുവരി മുതൽ ഇത്തരത്തിൽ ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ സർക്കാരിന്റെ അനുമതി തേടിയെന്നാണ് വിവരം.
പ്രത്യേക നിരക്ക് ഈടാക്കിയാണ് നവകേരള ബസ് വിട്ടുനൽകുക. ആദ്യം ബുക്ക് ചെയ്യുന്നവരിൽ നിശ്ചിത ശതമാനത്തിന് നിരക്കിൽ ഇളവ് നൽകിയേക്കും. സർക്കാരിന്റെ അനുമതി കിട്ടിയാൽ മാത്രമേ തുടർനടപടികൾ കെ.എസ്.ആർ.ടി.സിക്ക് സ്വീകരിക്കാനാവൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |