തൃശൂർ : വിദ്യാർത്ഥികളുടേതുൾപ്പടെ ചാർജ് വർദ്ധന ആവശ്യപ്പെട്ട് സംയുക്ത ബസുടമാസമരസമിതിയുടെ നേതൃത്വത്തിൽ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. മിനിമം ബസ് ചാർജ് പന്ത്രണ്ട് രൂപയാക്കുക, വിദ്യാർത്ഥികളുടെ ചാർജ് മിനിമം ആറ് രൂപയാക്കുക, ഡിസംബർ 31 വരെയുള്ള റോഡ് ടാക്സ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി ഉന്നയിക്കുന്നത്. റേഷൻ കാർഡ് അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് ബസ് ചാർജ് നിർണ്ണയിക്കുന്നത് ശരിയായ നടപടിയല്ല. ഇത് സംബന്ധിച്ച് സർക്കാർ ബസുടമകളുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്ന് സമരസമിതി നേതാക്കളായ എം.എസ്. പ്രേംകുമാർ, നൗഷാദ് ആറ്റുപറമ്പത്ത് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |