SignIn
Kerala Kaumudi Online
Friday, 26 April 2024 9.57 PM IST

ബസ് ഓട്ടോ ടാക്സി നിരക്ക് വർദ്ധന മേയ് 1 മുതൽ

bus

തിരുവനന്തപുരം: ബസ് ഓട്ടോ ടാക്സി നിരക്ക് വർദ്ധന മേയ് ഒന്നുമുതൽ നിലവിൽ വരും. ഇതിന്റെ ഉത്തരവ് ഇറങ്ങും മുൻപ് എല്ലാ കാര്യങ്ങളിലും സമവായം കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പ്രത്യേക സമിതി പരിശോധിക്കുന്നുണ്ട്. ഇതിനുശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ,
സ്വിഫ്ട് ബസുകൾ അപകടത്തിൽപ്പെട്ടത് ചെറിയ സംഭവമാണ്. സുരക്ഷിതമായി ഓടിക്കാൻ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണത്തോടെ ഓരോമാസവും അധികമായി 40 കോടി രൂപ കണ്ടെത്തണം. ഇന്ധനവില വർദ്ധനവും പണിമുടക്കും പ്രതിസന്ധി ഇരട്ടിയാക്കി. കെ.എസ്.ആർ.ടി.സി ശമ്പള വിതരണത്തിന് സർക്കാർ സഹായം തേടിയിട്ടുണ്ട്. ധനവകുപ്പിന്റെ അനുമതി കിട്ടിയാൽ ഉടൻ ശമ്പളം നൽകുമെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.