കൊച്ചി: പൊതുസ്ഥലങ്ങളിൽ കേബിളുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സർക്കാർ ഏർപ്പെടുത്തണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മാർച്ച് 13 ന് മുമ്പ് അറിയിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. തദ്ദേശ സ്വയം ഭരണ വകുപ്പിനും പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
കേബിൾ കുരുങ്ങിയുള്ള അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |