തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് എൽ.ഡി.എഫ് നേതാക്കൾ എ.കെ.ജി സെന്ററിൽ കൂട്ടംകൂടി കേക്ക് മുറിച്ച് ആഘോഷിച്ചതിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. എം. മുനീർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിനെതിരാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ, എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ആന്റണി രാജു, ജോസ് കെ. മാണി എന്നിവരുൾപ്പെടെ 16 പേരാണ് സാമൂഹിക അകലം പാലിക്കാതെ ഒത്തുകൂടിയത്. ഇവർക്കെതിരെ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം എന്നിവ പ്രകാരം നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |