കൊച്ചി: സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷയ്ക്ക് സെപ്തംബർ 30 വരെ രജിസ്റ്റർ (എൽ.ഒ.സി) ചെയ്യാം. അപാർഡ് ഐഡിയുള്ള വിദ്യാർത്ഥികൾക്കു മാത്രമേ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാനാകൂ. വിദേശ രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകളെ അപാർഡ് ഐഡി വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഈ അദ്ധ്യയന വർഷം മുതൽ 10-ാം ക്ലാസിൽ രണ്ട് ബോർഡ് പരീക്ഷ ഉണ്ട്. ഇതിൽ ആദ്യ പരീക്ഷ എല്ലാ വിദ്യാർത്ഥികളും നിർബന്ധമായി എഴുതണം. അതിനാൽ എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും എൽ.ഒ.സി നൽകണം.
ഇന്ത്യയിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് 5 വിഷയങ്ങൾക്ക് 1600 രൂപയാണ് ഫീസ്. ഇന്ത്യക്ക് പുറത്തുള്ളവർക്ക് 11000 രൂപ.
വെബ്സൈറ്റ്: https://cbse.gov.in/
യു.ജി, പി.ജിറിലയൻസ് സ്കോളർഷിപ്പ്
കൊച്ചി: റിലയൻസ് ഫൗണ്ടേഷന്റെ 2025-26 അക്കാഡമിക് വർഷ സ്കോളർഷിപ്പിന് ആദ്യവർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾ ഒക്ടോബർ നാലിനകം അപേക്ഷിക്കണം. ബിരുദ തലത്തിൽ 5000 പേർക്കും ബിരുദാനന്തര തലത്തിൽ 100 പേർക്കും സ്കോളർഷിപ്പ് ലഭിക്കും. 2 ലക്ഷം രൂപ വരെയാണ് യു.ജി ഗ്രാന്റ്. എൻജിനിയറിംഗ്, ടെക്നോളജി, എനർജി, ലൈഫ് സയൻസസ് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിലെ 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ആറ് ലക്ഷം രൂപ പി.ജി സ്കോളർഷിപ്പായി ലഭിക്കുക. വെബ്സൈറ്റ്: scholarships.reliancefoundation.org.
സ്വാശ്രയ ഡെന്റൽ ഫീസ് 3.47ലക്ഷം, പി.ജിക്ക് 8.92ലക്ഷം
തിരുവനന്തപുരം: സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ബി.ഡി.എസ് ഫീസ് നിശ്ചയിച്ചു. 18 സ്വാശ്രയ കോളേജുകളിൽ മെരിറ്റ് സീറ്റുകളിലെ ഫീസ് 3,47,487 രൂപയാണ്. എൻ.ആർ.ഐ ക്വോട്ടയിൽ 6.30ലക്ഷവും എം.ഡി.എസ് കോഴ്സിൽ 8,92,500 രൂപയുമാണ്. എൻ.ആർ.ഐ ക്വോട്ട ഫീസ് 15.75 ലക്ഷം. 15 കോളേജുകളിലെ എം.ഡി.എസ് കോഴ്സിനാണ് ഈ ഫീസ്. ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |