തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ രമേശ് ചെന്നിത്തലയുടെ 65-ാം ജന്മദിനവും കടന്നുപോയി. ചെന്നിത്തല പിറന്നാൾ ആഘോഷിക്കാറില്ല. നിയമസഭയിലെത്തിയപ്പോൾ സഹപ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ആശംസകൾ നേർന്നു. സ്പീക്കർ തിരഞ്ഞെടുപ്പിനുശേഷം ഉച്ചയോടെ വഴുതക്കാട്ടെ ഈശ്വരവിലാസം റോഡിലെ വീട്ടിലെത്തിയപ്പോൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജന്മദിനാശംസകളുമായെത്തി. ഡൽഹിയിൽ ഒന്നിച്ച് പ്രവർത്തിച്ച കാലത്തെ ഓർമ്മകൾ ചെന്നിത്തലയുമായി ഗവർണർ പങ്കുവച്ചു. മധുരപലഹാരങ്ങൾ നൽകിയാണ് ചെന്നിത്തല ഗവർണറെ വരവേറ്റത്.
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വച്ച് ചെന്നിത്തലയ്ക്ക് ആശംസകൾ നേർന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉമ്മൻചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. വേണുഗോപാൽ, ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, എം.കെ. പ്രേമചന്ദ്രൻ, ശശി തരൂർ, പി.സി. ചാക്കോ, വി.എം. സുധീരൻ, എം.എം. ഹസൻ, സച്ചിൻ പൈലറ്റ് തുടങ്ങി നിരവധിപേർ ആശംസകൾ നേർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |