തിരുവനന്തപുരം: കേരളത്തിൽ ഭരണാധികാരികളെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ലെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ധൂർത്തും അഴിമതിയും കാരണം അപകടകരമായ അവസ്ഥയിലായ കേരളം ശ്രീലങ്കയ്ക്ക് സമാനമായ സാഹചര്യത്തിലേക്കാണു പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു. വൈദ്യുതി ചാർജ്, വാട്ടർ ചാർജ്, വസ്തുക്കരം എന്നിവയുടെ നിരക്കു വർദ്ധനയ്ക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത സായാഹ്ന ധർണ തിരുമല ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ എൻ. ശക്തൻ നാടാർ, വി. പ്രതാപചന്ദ്രൻ നായർ, മൺവിള രാധാകൃഷ്ണൻ, കമ്പറ നാരായണൻ, മുടവൻമുഗൾ രവി, നുസൂർ, പൂജപ്പുര സതീഷ് വിനോദ് കൊഞ്ചിറവിള, തമലം കൃഷ്ണൻ കുട്ടി, ജയേന്ദ്രൻ, ജയമോഹൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |