ന്യൂഡൽഹി: അരുണാചൽ അതിർത്തിയിലെ ചൈനീസ് സംഘർഷത്തിൽ കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ 12 പ്രതിപക്ഷ കക്ഷികൾ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കുമുന്നിൽ ധർണ നടത്തി. വരും ദിവസങ്ങളിലും ചൈനീസ് വിഷയം ഉയർത്തി കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ വിളിച്ച യോഗത്തിൽ 12 പ്രതിപക്ഷ കക്ഷികൾ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |