SignIn
Kerala Kaumudi Online
Thursday, 08 August 2024 7.47 AM IST

ബിലീവേഴ്സ് ചർച്ച് : സാമുവൽ മാർ തിയോഫിലൊസ് സ്ഥാനമേറ്റു

church
ഡോ.സാമുവൽ മാർ തെയോഫിലോസിന് സ്ഥാനചിഹ്നങ്ങൾ കൈമാറിയശേഷം സിംഹാസനത്തിൽ ഇരുത്തി ഓക്സിയോസ് ചൊല്ലുന്നു

തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാ അദ്ധ്യക്ഷനായി ഡോ.സാമുവൽ മാർ തിയോഫിലൊസ് മെത്രാപ്പൊലീത്ത സ്ഥാനമേറ്റു. കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം.

സഭാ ആസ്ഥാനത്തെ സെന്റ് തോമസ് കത്തീഡ്രലിൽ ഇന്നലെ രാവിലെ കുർബാന മദ്ധ്യേ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ബിലീവേഴ്സ് ചർച്ച് ഡൽഹി ആർച്ച് ബിഷപ്പ് ജോൺ മാർ ഐറേനിയോസ് എപ്പിസ്‌കോപ്പ മുഖ്യകാർമ്മികത്വം വഹിച്ചു. മറ്റു ബിഷപ്പുമാർ സഹകാർമ്മികരായി.

അനുമോദന സമ്മേളനം ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സിറിൽ മാർ ബസേലിയോസ് പ്രഥമൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ദാനിയേൽ മാർ തിമോത്തിയോസ് എപ്പിസ്‌കോപ്പ, കുരിയാക്കോസ് മാർ ഗ്രിഗോറിയോസ്, കുരിയാക്കോസ് മാർ ഈവാനിയോസ്, റവ.ഡോ. ഉമ്മൻ ജോർജ്, റവ.തോമസ് സാമുവൽ, ഡോ.ജോർജ് ഈപ്പൻ, റവ.ക്ലമന്റ് എറ്റാനിൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മാത്യു ടി.തോമസ് എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡോ.പാക്യം ടി.സാമുവേൽ, ഡോ.പ്രകാശ് പി. തോമസ്, മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി റവ. ഡാനിയൽ ജോൺസൻ, പി.ആർ.ഒ ഫാ.സിജോ പന്തപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHURCH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.