പത്തനംതിട്ട: വള്ളിക്കോട് തൃക്കോവിൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ മതിൽ ചാടി ഉള്ളിൽ കടന്ന ശേഷം പിന്നിലെ വാതിൽ തുറന്നാണ് മോഷണം നടത്തിയത്. 200 തൂക്കുവിളക്ക്, 30 വലിയ ആട്ടവിളക്ക് എന്നിവയാണ് മോഷണം പോയത്. ദേവീനട, മഹാദേവർ നട എന്നിവിടങ്ങളിലെ തൂക്കുവിളക്കാണ് നഷ്‌ടപ്പെട്ടത്.
പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി. ക്ഷേത്ര പരിസരത്ത് നിന്ന് ലഭിച്ച മോഷ്‌ടാവിന്റെതെന്ന് കരുതുന്ന തോർത്തിൽ നിന്ന് മണംപിടിച്ച പൊലീസ് നായ തൃപ്പാറ ഭാഗത്തേക്കാണ് ഓടിയത്. അവിടെ അച്ചൻകോവിലാറ്റിലേക്കുള്ള വഴി വരെ ഓടിയ ശേഷം നിന്നു. വള്ളിക്കോട് മുതൽ തൃപ്പാറ വരെയുള്ള ഭാഗത്തെ വീടുകളിലെ സിസിടിവി പൊലീസ് പരിശോധിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |