തിരുവനന്തപുരം: കേരളകൗമുദിയും ഇന്ത്യയിലെ മികച്ച ഐ.എ.എസ് കോച്ചിംഗ് ശൃംഖലയായ എ.എൽ.എസ് ഐ.എ.എസും സംയുക്തമായി സിവിൽ സർവീസ് പരിശീലനത്തിന് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി 22ന് രാവിലെ 9.30ന് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നു. വിജയികൾക്കുള്ള സ്കോളർഷിപ്പ് തുക കോച്ചിംഗ് സ്ഥാപനമായ എ.എൽ.എസ് ഐ.എ.എസിനു കേരളകൗമുദി നൽകും. ഒബ്ജക്ടീവ് മാതൃകയിലുള്ള 50 ചോദ്യങ്ങളുണ്ടാവും. ഡിഗ്രി കഴിഞ്ഞവർക്കും 2023ൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർക്കും കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് സ്ഥാപനത്തിലെത്തി അപേക്ഷ സമർപ്പിക്കാം. ഫോൺ: 9895074949.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |