തിരുവനന്തപുരം: ഹൃദയ സ്തംഭനത്തെ തുടർന്നുള്ള മരണങ്ങൾ കുറയ്ക്കാൻ പൊതുജനങ്ങൾക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുന്ന ഹൃദയപൂർവം പദ്ധതി ആരോഗ്യ രംഗത്തെ മറ്റൊരു മാതൃകയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൃദയാഘാത പ്രഥമ ശുശ്രൂഷാപരിശീലന ബോധവത്ക്കരണ കാമ്പയിനായ ഹൃദയപൂർവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്ഘാടന ശേഷം നിയമസഭാ സാമാജികർക്കും ജീവനക്കാർക്കുമുള്ള പരിശീലനം നടത്തി. സംസ്ഥാനത്തുടനീളം 242 കേന്ദ്രങ്ങളിലായി ഇന്നലെ 15,616 പേർക്ക് പരിശീലനം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ഐ.എം.എയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |