SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

അവയവദാന ചികിത്സയ്‌ക്ക് ഇൻഷ്വറൻസ് പരിഗണനയിൽ: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: അവയവദാന ചികിത്സയ്‌ക്കുള്ള ചെലവിലേക്കായി പ്രത്യേക ഇൻഷ്വറൻസ് പദ്ധതി പരിഗണനയിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ചികിത്സയ്‌ക്കാവശ്യമായ മുഴുവൻ തുകയും സർക്കാരിന് വഹിക്കാനാകില്ല. നിലവിലെ പരിധി മൂന്നുലക്ഷം രൂപയാണ്. അതിനാലാണ് ഇൻഷ്വറൻസിന്റെ സാദ്ധ്യത പരിശോധിക്കുന്നത്.

2016- 21 കാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5,​715.92 കോടിയും 2021- 26ൽ 2,​569.15 കോടി രൂപയും ചികിത്സാ ധനസഹായമടക്കം അനുവദിച്ചിട്ടുണ്ട്. ചൂരൽമല പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്ക് വീടുവച്ച് നൽകുന്നതിനായി കോൺഗ്രസും മുസ്ലിംലീഗും സ്വരൂപിച്ച പണം സംബന്ധിച്ച വിശദാംശം അറിയില്ല. സർക്കാരിന്റെ നേതൃത്വത്തിൽ വീടുവയ്ക്കുമെന്ന ആദ്യത്തെ ധാരണയിൽ നിന്ന് പിന്നീട് അവർ മാറി.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 2,​500 സംരംഭങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതി മുഖേന ഇതുവരെ 2,​963 സംരംഭം സംസ്ഥാനത്ത് ആരംഭിച്ചു. ഇതിനായി 1286.96 കോടി രൂപ വായ്പയായി നൽകി. 87,440 തൊഴിലവസരം സൃഷ്ടിച്ചു. ഗുണഭോക്താക്കളിൽ 1,​374 വനിതകളാണ്.

 തടവുകാർക്ക് ന്യാമായ വേതനം

നൽകേണ്ടത് ഭരണഘടനാതത്വം

തടവുകാർ ചെയ്യുന്ന തൊഴിലിന് ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാ പരമായ തത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴു വർഷമായി നിരക്കുകളിൽ മാറ്റം വരുത്താത്ത സാഹചര്യത്തിൽ കാലോചിതവും ശാസ്ത്രീയവുമായ മാറ്റം വരുത്തണമെന്ന ജയിൽ മേധാവിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വേതനം പരിഷ്കരിച്ചത്. വേതന നിർണയം യുക്തിസഹവും മാനുഷികവുമാകണമെന്ന് സുപ്രീംകോടതി നിർദ്ദേശവുമുണ്ട്. തടവുകാരുടെ വേതനത്തിന്റെ ഒരുവിഹിതം അതത് സംഭവങ്ങളിലെ ഇരകൾക്ക് നഷ്ടപരിഹാരമായി നൽകുന്നതിനുള്ള നിയമനിർമ്മാണം നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചരുന്നതായും അതനുസരിച്ച് വിക്ടിം കോംപൻസേഷൻ നിയമനം പരിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി​ഴി​ഞ്ഞംആ​ഗോള
ട്രാ​ൻ​സ്ഷി​പ്മെ​ൻ്റ്
ഹ​ബ്ബാ​വും​:​ ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന് ​ശേ​ഷം​ 670​-​ല​ധി​കം​ ​ക​പ്പ​ലു​ക​ളി​ലെ​ 14.35​ ​ല​ക്ഷം​ ​ടി.​ഇ.​യു​ ​ക​ണ്ടെ​യ്ന​റു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും,​ ​സ്ഥാ​പി​ത​ ​ശേ​ഷി​യു​ടെ​ 131​%​ ​വ​ർ​ദ്ധി​ത​ ​ശേ​ഷി​ ​കൈ​വ​രി​ച്ചെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.
ആ​ദ്യ​ ​വ​ർ​ഷ​ത്തെ​ ​വാ​ണി​ജ്യ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ത​ന്നെ​ ​തു​റ​മു​ഖം​ 10​ ​ല​ക്ഷം​ ​ടി.​ഇ.​യു​ ​എ​ന്ന​ ​നാ​ഴി​ക​ക്ക​ല്ല് ​താ​ണ്ടി.​ ​തു​റ​മു​ഖ​ത്തി​ന്റെ​ ​എ​ല്ലാ​ ​ഘ​ട്ട​ങ്ങ​ളും​ ​പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ​ 17​ ​വ​ർ​ഷം​ ​മു​മ്പ് ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണ് ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ച്ച​ത്.​ ​യൂ​റോ​പ്പ്,​ ​വ​ട​ക്കേ​ ​അ​മേ​രി​ക്ക,​തെ​ക്കേ​ ​അ​മേ​രി​ക്ക,​ ​ഏ​ഷ്യ​യി​ ​ലെ​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ൾ,​ ​പ​ശ്ചി​മേ​ഷ്യ​ ,​ ​സൗ​ത്ത് ​ആ​ഫ്രി​ക്ക,​ചൈ​ന​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​നേ​രി​ട്ടു​ള്ള​ ​ക​ണ​ക്റ്റി​വി​റ്റി​ ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ന്ത്യ​യി​ലെ​ ​ആ​ദ്യ​ ​സെ​മി​ ​ഓ​ട്ടോ​മേ​റ്റ​ഡ് ​ക​ണ്ടെ​യ്ന​ർ​ ​തു​റ​മു​ഖ​മെ​ന്ന​ ​വി​ശേ​ഷ​ണ​ത്തോ​ടെ​യാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്ത​ന​ ​കാ​ല​യ​ള​വി​ൽ​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​ലോ​ക​ ​മാ​രി​ടൈം​ ​ഭൂ​പ​ട​ത്തി​ൽ​ ​നി​ർ​ണ്ണാ​യ​ക​ ​സ്ഥാ​നം​ ​നേ​ടി.​അ​ന്താ​രാ​ഷ്ട്ര​ ​ക​ണ്ടെ​യ്ന​ർ​ ​ച​ര​ക്ക് ​ഗ​താ​ഗ​തം​ ​ന​ട​ക്കു​ന്ന​ ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലെ​ 110​-​ ​ഓ​ളം​ ​പോ​ർ​ട്ടു​ക​ളു​മാ​യി​ ​ക​ണ​ക്റ്റി​വി​റ്റി​ ​സ്ഥാ​പി​ച്ചു.​ ​വി​ഴി​ഞ്ഞം​ ​ആ​ഗോ​ള​ ​ട്രാ​ൻ​സ്ഷി​പ്മെ​ന്റ് ​ഹ​ബ്ബാ​യി​ ​മാ​റി​ക്ക​ഴി​ഞ്ഞു.​ ​റോ​ഡ്,​റെ​യി​ൽ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ഗേ​റ്റ് ​വേ​ ​ക​ണ​ക്റ്റി​വി​റ്റി​ക്ക് ​ആ​വ​ശ്യ​മാ​യ​ ​പ്രാ​രം​ഭ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചു.​ ​റോ​ഡ് ​ക​ണ​ക്റ്റി​വി​റ്റി​ ​വ​ള​രെ​ ​വേ​ഗ​ത്തി​ൽ​ ​സ​ജ്ജ​മാ​കും​ .​ 2028​ ​ഡി​സം​ബ​റോ​ടെ​ ​റെ​യി​ൽ​ ​ക​ണ​ക്റ്റി​വി​റ്റി​ ​പ​ദ്ധ​തി​ ​പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

TAGS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY