
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ കോൺഗ്രസ് ചിന്തൻ ശിബിരം നാളെയും മറ്റെന്നാളും ബത്തേരിയിലെ സ്വകാര്യഹോട്ടലിൽ നടത്തും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട്ടിൽ സംഘടിപ്പിച്ച ശിബിരം ഫലപ്രദമായിരുന്നു. കെ.പി.സി.സി പ്രസിഡന്റ്,പ്രതിപക്ഷനേതാവ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ,വൈസ് പ്രസിഡന്റുമാർ, എം.പി, എം.എൽ.എ, ഡി.സി.സി പ്രസിഡന്റ്,കോൺഗ്രസ്‌പോഷക സംഘടനനേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
നാളെ രാവിലെ പത്തുമണിക്ക് തുടങ്ങും. ഭൂരിഭാഗം നിയോജകമണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ഏകദേശം പട്ടികയും ശിബിരത്തിൽ തയ്യാറാക്കും. യു.ഡി.എഫ് മാനിഫെസ്റ്റോയിലേക്കുള്ള ആശയങ്ങളും രൂപീകരിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ദീപ ദാസ് മുൻഷി എന്നിവരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |