
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്കായി എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നലെ തലസ്ഥാനത്തെത്തി. കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ എത്തിയിട്ടില്ല. ഇന്ന് പ്രധാന നേതാക്കളുമായി ആദ്യഘട്ട ചർച്ച നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ 16ന് ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ട്. ഹൈക്കമാൻഡുമായി പ്രതിപക്ഷ നേതാവ് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാവും വിശദമായ ചർച്ചകളിലേക്ക് കടക്കുക. കെ.പി.സി.സി നേതൃത്വവും രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളും പങ്കെടുത്ത് ഇന്നലെ രാത്രി ഓൺലൈൻ മീറ്റിംഗ് നടത്തി. ഇന്ന് രാപ്പകൾ സമരത്തിന്റെ സമാപനത്തിന് ശേഷമാവും മിസ്ത്രിയുമായുള്ള കൂടിക്കാഴ്ച.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |