
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. മുൻ എംഎൽഎ കെഎസ് ശബരീനാഥനാണ് പ്രമുഖ സ്ഥാനാർത്ഥികളിൽ ഒരാൾ. അദ്ദേഹം കവടിയാറിൽ നിന്നാണ് മത്സരിക്കുന്നത്. മുതിർന്ന നേതാവ് ജോൺസൺ ജോസഫ് ഉള്ളൂർ വാർഡിൽ നിന്നും മത്സരിക്കുന്നു. കെ മുരളീധരന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.
സ്ഥാനാർത്ഥി, വാർഡ്
സുബാഷ് - കിണവൂർ
ഡി അനിൽകുമാർ - പേട്ട
നീതു രഘുവരൻ - പാങ്ങപ്പാറ
അനിത - കുടപ്പനക്കുന്ന്
വൈഷ്‌ണ സുരേഷ് - മുട്ടട
ത്രേസ്യാമ്മ തോമസ് - നാലാഞ്ചിറ
എം എസ് അനിൽകുമാർ - കഴക്കൂട്ടം
നീതു - വഴുതക്കാട്
ബാക്കി സ്ഥാനാർത്ഥി പട്ടിക രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. നഗരസഭ പിടിക്കുകയെന്ന ലക്ഷ്യത്തിൽ ഒറ്റക്കെട്ടോടെയാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഘകകക്ഷികളുമായി ചില സീറ്റുകളിൽ തീരുമാനമാകേണ്ടതുണ്ട്. മുസ്ളീം ലീഗ്, കേരള കോൺഗ്രസ്, ആർഎസ്‌പി എന്നിവരുമായി ചർച്ച പുരോഗമിക്കുകയാണ്. വിജയിക്കാൻ കഴിയുമെന്ന് പൂർണ വിശ്വാസമുണ്ട്. 51 സീറ്റാണ് ലക്ഷ്യമെന്നും വാർത്താ സമ്മേളനത്തിൽ കെ മുരളീധരൻ വ്യക്തമാക്കി.
ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്‌തമംഗലം വനിതാ വാർഡ് ആയതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ നിന്ന് മത്സരിക്കുന്നത്. ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമായത്.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |