
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികൾ പദ്ധതിയിട്ടത് വൻ കവർച്ചയ്ക്കാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വൻ കവർച്ചയ്ക്ക് ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ചേർന്ന് ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വ്യക്തമാക്കി. ഗോവർദ്ധൻ ഹൈക്കോടതി നൽകിയ ജാമ്യാഹർജി എതിർത്തുകൊണ്ട് എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
'ശ്രീകോവിലിന് അടുത്തും പുറത്തുമുള്ള എല്ലാ സ്വർണവും കവർച്ച നടത്താൻ ഇവർ ആസൂത്രണം നടത്തിയിരുന്നു. 2025 ഒക്ടോബറിൽ ഹെെക്കോടതി ഈ കേസ് പരിഗണിച്ചപ്പോൾ ഗോവർദ്ധനും ഉണ്ണിക്കൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ചേർന്ന് ബംഗളൂരുവിൽ വച്ച് രഹസ്യമായി കണ്ട് സംസാരിച്ചു. ഗൂഢാലോചന മറച്ച് വയ്ക്കാൻ എന്തൊക്കെ പദ്ധതി വേണമെന്നുംചർച്ച നടത്തി. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള ശ്രമമാണ്. നടന്നത് വൻ കൊള്ളയാണ്. വൻ ആസൂത്രണം നടത്തിയിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ പല ആസൂത്രണങ്ങളും നടത്തി. കൊള്ളയുടെ വ്യാപ്തി അറിയാൻ ശാസ്ത്രീയ പരിശോധനഫലം വരണം. അതുവരെ പ്രതികൾക്ക് ജാമ്യം നൽകരുത്'- എസ്ഐടി ഹെെക്കോടതിയിൽ വാദിച്ചു.
എന്നാൽ കേസിൽ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയതോതിൽ സംഭാവകൾ നൽകുന്ന വ്യക്തിയാണെന്നുമാണ് ഗോവർദ്ധൻ ഹർജിയിൽ വാദിക്കുന്നത്. ഒന്നരക്കോടി ക്ഷേത്രത്തിനായി നൽകിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ഇയാൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |