കുന്നിക്കോട്: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. കോക്കാട് കൃഷ്ണ വിഹാറിൽ ആനന്ദവല്ലി (54), റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ നന്ദകുമാർ (60) എന്നിവരാണ് മരിച്ചത്.
നന്ദകുമാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം കോക്കാട് കശുഅണ്ടി ഫാക്ടറിക്ക് സമീപം സ്റ്റേഷനറി കട നടത്തിവരികയായിരുന്നു. എന്നാൽ കശുഅണ്ടി ഫാക്ടറി അടച്ചുപൂട്ടിയതോടെ കടയിൽ വ്യാപാരം കുറഞ്ഞു.
ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതും ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയത് തിരികെ നൽകാൻ കഴിയാതെയും വന്നതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഏക മകനെ 2016 മുതൽ കണാതായിരുന്നു. ഇതും മനോവിഷമം ഉണ്ടാക്കിയതായി പറയപ്പെടുന്നു. ദമ്പതികൾ ആരോടും അധികം അടുപ്പം പുലർത്തിയിരുന്നില്ല. കുന്നിക്കോട് പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |