
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ ബി.എൽ.ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ നൽകിയ ഹർജിയിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സുരേഷ് ഗോപിയും സഹോദരനും ബി.എൽ.ഒയുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം. ബി.എൽ.ഒ ജനുവരി 20ന് നേരിട്ട് ഹാജരാകണമെന്ന് കോടതി പറഞ്ഞു.
ചികിത്സപ്പിഴവ്: അന്വേഷണം
വേഗത്തിലാക്കണം
കൊച്ചി: ചികിത്സപ്പിഴവ് ആരോപിച്ചുള്ള കേസുകളിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാന പൊലീസ് മേധാവി, ഹെൽത്ത് സർവീസ് ഡയറക്ടർ എന്നിവരുമായി കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി.
തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി കെ.വി. സണ്ണി ചികിത്സപ്പിഴവിനെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനോ പ്രത്യേക അന്വേഷണസംഘത്തിനോ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും മക്കളും നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |