
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡനക്കേസിലെ അതിജീവിതയെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ യൂടൂബർ രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. അതിജീവിതയെ രാഹുൽ ഈശ്വർ വീണ്ടും ഭീഷണിപ്പെടുത്തിയെന്നും സ്വാധീനിച്ച് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നും ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നുമായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ഇത് തെളിയിക്കാൻ ആവശ്യമായ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയില്ല. പൊലീസ് ഹാജരാക്കിയ വിഡിയോ ലിങ്കുകൾ പരിശോധിച്ചതിലും ആരോപണം തെളിയിക്കാൻ ആവശ്യമായ തെളിവുകൾ കണ്ടെത്താനായില്ല. അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എൽസാ കാതറിൻ ജോർജ്ജാണ് കേസ് പരിഗണിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |