തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 1801 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൂടുതൽ. ആശുപത്രി അഡ്മിഷൻ കേസുകളിലും വർദ്ധനവുണ്ട്. ആകെ രോഗികളിൽ 0.8 ശതമാനം പേർക്കു മാത്രമാണ് ഓക്സിജൻ കിടക്കകൾ വേണ്ടിവന്നത്.
1.2 ശതമാനം പേർക്കു മാത്രമാണ് ഐ.സി.യു കിടക്കകൾ ആവശ്യമായതെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ജനിതക പരിശോധനയ്ക്ക് അയച്ചതിന്റെ ഫലങ്ങളിൽ കൂടുതലും ഒമിക്രോണാണെന്നാണ് സ്ഥിരീകരിച്ചത്.
60വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്. വീട്ടിൽ നിന്നു പുറത്തു പോകാത്ത 5 പേരും കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അതിനാൽ കിടപ്പുരോഗികൾ, വീട്ടിലെ പ്രായമുള്ളവർ എന്നിവരെ പ്രത്യേകമായി കരുതണം. രോഗികൾ കൂടുന്നത് മുന്നിൽ കണ്ട് ആശുപത്രി സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കണം. ഓക്സിജൻ ലഭ്യത ഉറപ്പാക്കണം. കെയർ ഹോമുകളിലുള്ളവർ, കിടപ്പ് രോഗികൾ, ട്രൈബൽ മേഖലയിലുള്ളവർ എന്നിവരെ പ്രത്യേകം നിരീക്ഷിക്കണം. കെയർ ഹോമുകൾ, വൃദ്ധ സദനങ്ങൾ തുടങ്ങിയ പ്രത്യേക പരിചരണം ആവശ്യമുള്ളയിടങ്ങളിലെ ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |