SignIn
Kerala Kaumudi Online
Sunday, 21 December 2025 2.55 AM IST

വിദേശികൾക്ക് ഇടയിൽ വരെ ചർച്ചാ വിഷയം; വീഡിയോകൾ നേടുന്നത് മില്യൺ വ്യൂസ്, ഹിറ്റായി അശ്വതിയുടെയും കുടുംബത്തിന്റെയും സംരംഭം

Increase Font Size Decrease Font Size Print Page
aswathy

അനുദിനം വളരുന്ന കേരളത്തിൽ ദിവസവും നിരവധി വിദേശികളാണ് എത്തുന്നത്. കേരളത്തിന്റെ ആചാര - അനുഷ്ഠാനങ്ങളും സംസ്കാരവും മനസിലാക്കാൻ എത്തുന്ന സഞ്ചാരികളാണ് ഇതിൽ കൂടുതൽ. ഇവർക്ക് താമസിക്കാൻ നിരവധി ഹോട്ടലുകളും മുറികളും ഉണ്ടെങ്കിലും വിദേശികൾക്ക് എപ്പോഴും പ്രിയം ഹോം സ്റ്റേകളാണ്.

അത്തരത്തിൽ കേരളത്തിൽ ഹിറ്റായ ഒരു ഹോം സ്റ്റേയാണ് 'ഓയിസ്റ്റർ മാരിസ്' (Oyster Marris Homestay). മില്യൺ വ്യൂസ് സ്വന്തമാക്കുന്ന ഈ ഹോം സ്റ്റേയ്ക്ക് പ്രത്യകതകൾ ഏറെയാണ്. ഹോം സ്റ്റേയിലെ വിശേഷങ്ങൾ കേരള കൗമുദി ഓൺലെെനുമായി പങ്കുവയ്ക്കുകയാണ് അതിന്റെ ഉടമയായ അശ്വതി ആർ. അശ്വതിയും ഭർത്താവ് സെന്തിൽ കുമാറും മകൻ കാശിനാഥുമാണ് ഇത് നടത്തുന്നത്.

aswathy

ഹോം സ്റ്റേയുടെ തുടക്കം

എന്റെ ആശയമാണ് ഈ ഹോം സ്റ്റേയ്ക്ക് പിന്നിൽ. 2021ലാണ് ഈ സ്ഥാപനം ഞങ്ങൾ തുടങ്ങുന്നത്. സ്വകാര്യ സ്ഥാപനത്തിലാണ് ഞാനും ഭർത്താവും ജോലി ചെയ്തിരുന്നത്. ഇടയ്ക്ക് എനിക്ക് ജോലി രാജിവയ്ക്കേണ്ടിവന്നു. അതിന് ശേഷമാണ് ഞങ്ങൾ സ്വന്തമായി ബിസിനസിനെക്കുറിച്ച് ആലോചിച്ചത്. വനിതകൾക്ക് കൂടുതൽ സുരക്ഷിതമായ ഒരു ഹോം സ്റ്റേ തുടങ്ങണമെന്ന് ആയിരുന്നു ലക്ഷ്യം. ആദ്യം കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ ഹോം സ്റ്റേകളിൽ തങ്ങി അതിനെക്കുറിച്ച് ഞങ്ങൾ മനസിലാക്കി. ശേഷം തിരുവല്ലത്ത് ഒരു സ്ഥലം വാങ്ങി ഞങ്ങൾ തന്നെ പ്ലാൻ ചെയ്താണ് വീട് വച്ചത്.

ഈ ഹോം സ്റ്റേ ആരംഭിച്ച് ആദ്യത്തെ ഗസ്റ്റ് സംവിധായകൻ രാജീവ് രവി ആയിരുന്നു. പിന്നെ നടൻ സണ്ണി വെയ്ൻ താമസിച്ചിട്ടുണ്ട്. അവർക്ക് നാടൻ ഭക്ഷണങ്ങളാണ് നമ്മൾ ഒരുക്കിയത്. ഇതിന്റെ വീഡിയോകൾ കണ്ടാണ് ആദ്യമായി ഒരു വിദേശി ഹോം സ്റ്റേയിൽ എത്തുന്നത്.

aswathy

വരുന്നവരുടെ ആവശ്യം ചോദിച്ച് മനസിലാക്കും

വിദേശികൾ വരുമ്പോൾ അവരുടെ ആവശ്യം ചോദിച്ച് മനസിലാക്കി സൗകര്യങ്ങൾ ഒരുക്കുന്നു. ഇവിടെ എത്തുന്നവർക്ക് കേരളത്തിന്റെ ഭക്ഷണവും സംസ്കാരവുമാണ് നമ്മൾ കാണിച്ചുകൊടുക്കുന്നത്. അതിൽ പലരും ഞങ്ങളുടെ ഒപ്പം പാചകം ചെയ്യാൻ അടുക്കളയിൽ എത്താറുണ്ട്. അതെല്ലാം അവർക്ക് ഒരു പുതിയ എക്സ്പീരിയൻസാണ്. ഒരു വിദേശി തേങ്ങ പൊതിക്കുന്ന വീഡിയോ ഞങ്ങൾ പങ്കുവച്ചിരുന്നു. അഞ്ച് മില്യൺ പേരാണ് ആ വീഡിയോ കണ്ടത്. അങ്ങനെയുള്ള വ്യത്യസ്തമായ അനുഭവങ്ങൾ തേടിയാണ് സഞ്ചാരികൾ ഇവിടെയെത്തുന്നത്.

aswathy

ഭാഷ ഒരു പ്രശ്നമേയല്ല

വീഡിയോകൾ പങ്കുവയ്ക്കുമ്പോൾ പലരും ചോദിക്കാറുണ്ട് എങ്ങനെ ഇവരുമായി സംസാരിക്കുമെന്ന്. എന്നാൽ ലോകത്ത് എല്ലാവരും സംസാരിക്കുന്ന ഭാഷയല്ല ഇംഗീഷ് എന്ന് മനസിലാക്കുക. ഞങ്ങളുടെ പോസ്റ്റിന് താഴെ പലരും വന്ന് അശ്വതിയുടെ ഇംഗ്ലീഷ് മോശമാണെന്ന് പറയുന്നു. എന്നാൽ അത് വെറും തെറ്റിദ്ധരണമാത്രമാണ്. ഇംഗ്ലീഷ് സംസാരിക്കുന്നത് വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ്. വരുന്നവരിൽ ജർമ്മൻകാരും, പോളണ്ടുകാരും ജപ്പാൻകാരുമെക്കെ കാണും. അവരും നമ്മളെപോലെ ആശയവിനിമയം നടത്താൻ വേണ്ടി മാത്രം പഠിച്ച ഇംഗ്ലീഷ് ആയിരിക്കും. അതിനാൽ ഭാഷ ഇതിൽ വലിയ പ്രശ്നമുള്ള ഒരു കാര്യമല്ല. നമ്മൾ പറയുന്നത് അവർ മനസിലാക്കുകയാണ് വേണ്ടത്. അല്ലാതെ ഇംഗ്ലീഷ് വളരെ സൂപ്പറായി കെെകാര്യം ചെയ്താൽ മാത്രമേ ഇത്തരം ഒരു സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്നില്ല.

aswathy

ഇതൊരു ബിസിനസല്ല, ഞങ്ങൾക്കിത് ഒരു പാഷനാണ്

ഞങ്ങൾക്ക് ഇത് ബിസിനസിനപ്പുറം ഒരു പാഷനാണ്. ഇവിടെ ക്ലീനിങ്ങും പാചകവും എല്ലാം ഞങ്ങൾ തന്നെയാണ്. മുതലാളിയും തൊഴിലാളിയും നമ്മൾ തന്നെയാണ്. സ്വന്തം വീടാണ് ഞങ്ങൾ ഹോം സ്റ്റേയാക്കിയെടുത്തത്. മുകളിൽ രണ്ട് മുറികളാണ് ഉള്ളത്. രണ്ട് മുറികളും ഹാളും എല്ലാം സൗകര്യങ്ങളും അവിടെയുണ്ട്. മുകളിൽ പോകാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് താഴെ ഒരു മുറിയുണ്ട്.

ഗസ്റ്റിനെ തിരഞ്ഞെടുക്കുന്നതും വളരെ സൂക്ഷമമായാണ്. മദ്യപാനം ഈ ഹോം സ്റ്റേയിൽ അനുവദിക്കാറില്ല. വനിതകൾക്കും ഫാമിലിക്കും വേണ്ടിയുള്ള ഹോം സ്റ്റേയാണിത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന വീഡിയോ കണ്ടാണ് പല വിദേശികളും തേടിയെത്തുന്നത്. ഹോം സ്റ്റേയ്ക്ക് അധികം പണം ആവശ്യമില്ല. നല്ല വൃത്തിയുള്ള രണ്ട് മുറി മതി. പക്ഷേ അതിനോട് നിങ്ങൾക്ക് ഒരു പാഷൻ വേണം. അതാണ് എനിക്ക് ഈ സംരംഭത്തിലേക്ക് വരാൻ പോകുന്നവരോട് പറയാനുള്ളത്.

address: Seaview Gardens, Kashimani, near Christ Nagar Junior School, Thiruvallam, Thiruvananthapuram

PHONE : 94973 05112, INST: https://www.instagram.com/oystermarrishomestays/

TAGS: HOMESTAY, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.