തിരുവനന്തപുരം: തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ തീവ്രമായ കൊവിഡ് വ്യാപനം. ഒരാഴ്ചയ്ക്കിടെ 393 വിദ്യാർത്ഥികൾക്ക് കൊവിഡ് ബാധിച്ചു. 35 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. രണ്ട് വകുപ്പ് തലവൻമാർ അടക്കം നിരവധി അദ്ധ്യാപകർക്കും കൊവിഡ് ബാധിച്ചു. കോളേജ് അടച്ച്, ഓൺലൈൻ ക്ലാസുകളാണ് നടത്തുന്നത്. അതേസമയം, സർവകലാശാല പരീക്ഷകൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. പരീക്ഷ മാറ്റുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത് സർവകലാശാലയാണ്. തലസ്ഥാനത്ത് 12 കോളേജുകൾ കൊവിഡ് ക്ലസ്റ്ററായി മാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |