തിരുവനന്തപുരം: സർക്കാർ, അർദ്ധസർക്കാർ,പൊതുമേഖലാസ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവായാൽ അനുവദിച്ചിരുന്ന ഏഴ് ദിവസത്തെ സ്പെഷ്യൽ ലീവ് ഫോർ കൊവിഡ് 19 റദ്ദാക്കി കൊണ്ട് സർക്കാർ ഇന്നലെ ഉത്തരവിറക്കി. വ്യാപനം കുറഞ്ഞതും രോഗതീവ്രത ഇല്ലാതായതും കണക്കിലെടുത്താണിത്.
ഉത്തരവ് പ്രകാരം കൊവിഡ് ബാധിച്ചാൽ ജീവനക്കാർക്ക് ഏഴ് ദിവസത്തെ വർക്ക് ഫ്രം ഹോം അനുവദിക്കണം. അത് കഴിഞ്ഞാൽ ജോലിക്ക് ഹാജരാകണം. വർക്ക് ഫ്രം ഹോം സൗകര്യമില്ലാത്ത സ്ഥാപനങ്ങൾക്ക് അഞ്ച് ദിവസത്തെ സ്പെഷ്യൽ ലീവ് അനുവദിക്കാം. അവധി ദിവസങ്ങൾ ഉൾപ്പെടെയായിരിക്കുമിത്. അഞ്ച്ദിവസം കഴിഞ്ഞാൽ ആന്റിജൻ ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കിൽ ഒാഫീസിൽ എത്തണം. ടെസ്റ്റ് പോസിറ്റീവാണെങ്കിൽ ലീവ് ഉള്ളവർക്ക് രണ്ടുദിവസത്തെ ലീവ് എടുക്കാം. കൊവിഡ് സ്പെഷ്യൽ ലീവ് വീണ്ടും അനുവദിക്കില്ലെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |