കൊച്ചി: പാർട്ടി കമ്മിറ്റികളിൽ 50 ശതമാനം വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കുമോ എന്ന് വാർത്താലേഖകന്റെ ചോദ്യത്തിന് നിങ്ങൾ പാർട്ടിയെ നന്നാക്കാൻ ഉപദേശിക്കുകയാണോ അതോ തകർക്കാനാണോ എന്ന് തമാശയായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുചോദ്യം. ഇന്നലെ സംസ്ഥാന സമ്മേളന നഗരിയിൽ നടത്തിയ വാർത്താസമ്മേളനത്തിനിടയിലാണ് കോടിയേരിയുടെ പ്രതികരണം.
അതേസമയം, വനിതാ പ്രാതിനിദ്ധ്യം മതിയായ രീതിയിൽ പാർട്ടിയിൽ ഉറപ്പാക്കുമെന്ന് മറ്റൊരു ചോദ്യത്തിന് കോടിയേരി മറുപടി നൽകി. സ്ത്രീ-പുരുഷ സമത്വം പാർട്ടിയിലുണ്ടാകണമെന്ന് പ്രതിനിധികളിൽ നിന്ന് നിർദ്ദേശമുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീപക്ഷ കേരളത്തിനായി പാർട്ടി മുന്നോട്ടു വരണമെന്ന ആവശ്യമാണുയർന്നത്. പാർട്ടിയും സ്ത്രീപക്ഷമാകണം. ബ്രാഞ്ച് സെക്രട്ടറിമാരായി കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തിയെങ്കിലും പ്രാദേശികതലത്തിൽ പുരുഷമേധാവിത്വം നിലനിൽക്കുന്നതായി അംഗങ്ങൾ വിമർശിച്ചിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |