തിരുവനന്തപുരം: വയനാട് ദുരന്ത മേഖലയിലെ പുനരധിവാസത്തിന് തുരങ്കം വയ്ക്കുന്ന ചില മാദ്ധ്യമങ്ങളുടെ കള്ളപ്രചാരണം പ്രതിഷേധാർഹമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കള്ളക്കഥകളെ പ്രതിരോധിക്കുന്നതിന് പൊതുസമൂഹം രംഗത്തിറങ്ങണം.
ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ച് നൽകുകയാണ് സർക്കാർ ചെയ്തത്. 1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിർദ്ദേശമാണ് കേന്ദ്ര സർക്കാരിനുള്ള നിവേദനത്തിലുൾപ്പെടുത്തിയത്. ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം മറച്ചുവച്ചാണ് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ചില മാദ്ധ്യമങ്ങൾ മാത്രമാണ് തിരുത്തി വാർത്ത നൽകിയത്.
മാദ്ധ്യമ നിലപാട് അപമാനമെന്ന് ടി.പി. രാമകൃഷ്ണൻ
വയനാട് ദുരന്തബാധിതർക്ക് ലഭിക്കാനിടയുള്ള കേന്ദ്ര സഹായം തകർക്കുന്ന വാർത്ത നൽകിയ മാദ്ധ്യമ നിലപാട് കേരളത്തിന് അപമാനമാണെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. അടിയന്തര സഹായത്തിനായി കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തെ ദുരന്തമേഖലയിൽ ചെലവഴിച്ച തുകയെന്ന് പ്രചരിപ്പിക്കുകയാണ്. വാർത്ത വന്നയുടൻ ഇതുസംബന്ധിച്ച യാഥാർത്ഥ്യം പുറത്തുന്നു. എന്നിട്ടും മാദ്ധ്യമങ്ങൾ കള്ളക്കഥ പ്രസിദ്ധീകരിച്ചു. കേരളത്തിന്റെ താത്പര്യങ്ങൾക്കെതിരായ മാദ്ധ്യമ നിലപാടിനെതിരെ നാടിനെ സ്നേഹിക്കുന്നവർ പ്രതിഷേധിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |