കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഫെബ്രുവരിയിൽ നടത്താനാണ് ആദ്യം തീരുമാനിച്ചത്. അതേ തീയതികളിലാണ് പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനവും നിശ്ചയിച്ചത്.
മറ്റൊരു തീയതിയിൽ പശ്ചിമബംഗാൾ സമ്മേളനത്തിന് അനുയോജ്യമായ ഹാൾ ലഭിക്കാത്ത സാഹചര്യമുണ്ടായി. തുടർന്നാണ് ഇവിടത്തെ സമ്മേളനം മാറ്റാൻ പൊളിറ്റ് ബ്യൂറോ തീരുമാനിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങൾ അടക്കം ജനാധിപത്യപരവും സംഘടനാപരവുമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |