ഇടുക്കി: സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോൺഗ്രസ്. സമ്മേളനത്തിനായി മികച്ച ലോഗോ നിർദ്ദേശിക്കാമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് ജില്ലാക്കമ്മിറ്റി സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഇ-മെയിലിലേക്ക് പ്രതിഷേധ ലോഗോ അയച്ചത്.
കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ ആത്മഹത്യയ്‌ക്ക് കാരണക്കാരായവരെ സി.പി.എം സംരക്ഷിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് പറഞ്ഞു. ഇതിനെതിരായ പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്പന ചെയ്ത് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസിന്റെ നേതൃത്വത്തിൽ നാളെ കട്ടപ്പന ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാർച്ച് 31 ലേക്ക് മാറ്റി. എം.ടിയുടെ മരണത്തെ തുടർന്നുള്ള ദുഃഖാചരണം കാരണമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |