പത്തനംതിട്ട : ശബരിമലയിലെ സ്വർണമോഷണ വിഷയത്തിൽ പ്രതിപക്ഷ ലക്ഷ്യം കള്ളനെ പിടിക്കുകയല്ല പകരം രാഷ്ട്രീയ അട്ടിമറിയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഓഫീസ് എറിഞ്ഞു തകർത്തതിനെതിരെ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടും എന്തിനാണ് പ്രതിപക്ഷം സമരം ചെയ്യുന്നത്. സർക്കാരിനെ കളങ്കപ്പെടുത്തലാണ് അവരുടെ ലക്ഷ്യം. കേസ് അന്വേഷണം കഴിയുംവരെ വിശ്വാസ സംരക്ഷണം നടത്തിയവരൊക്കെ ഇവിടെത്തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞു. . ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |