
വിവാഹവേദിയിൽ നടക്കുന്ന രസകരമായ സംഭവങ്ങളുടെ വീഡിയോകൾ പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിൽ ഉത്തർപ്രദേശിലെ ഹാമിർപൂരിൽ സർക്കാർ നടത്തിയ സമൂഹ വിവാഹ ചടങ്ങിനിടെയുണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹത്തിന് നൽകിയ ലഘുഭക്ഷണം വാങ്ങാനാണ് ആളുകൾ തിക്കിത്തിരക്കിയത്.
നവംബർ 25നാണ് ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ല 383 പേരുടെ വിവാഹം ബ്രഹ്മാനന്ദ് മഹാവിദ്യാലയത്തിലെ സ്‌പോർട്‌സ് ഗ്രൗണ്ടിൽ വച്ച് സർക്കാർ നടത്തിയത്. ഇതിന്റെ ഭാഗമായാണ് ലഘുഭക്ഷണം നൽകിയത്. അങ്ങനെ നൽകിയ ചിപ്‌സ് പാക്കറ്റ് തട്ടിയെടുക്കാനാണ് ആളുകൾ തിക്കിത്തിരക്കിയത്. ഇതിനിടെ പലരും പരസ്‌പരം ഇടിച്ച് വീണു. വൈറലായി വീഡിയോയിൽ ചിലർ മറ്റുള്ളവരുടെ കയ്യിലിരിക്കുന്ന ചിപ്‌സ് പാക്കറ്റ് തട്ടിയെടുക്കുന്നതും കാണാം.
പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. കഴിയുന്നത്രയും ചിപ്‌സ് പാക്കറ്റ് കൈക്കലാക്കാനുള്ള ശ്രമത്തിലായിരുന്നു ഓരോരുത്തരും. ഒരു വരൻ ചിപ്‌സ് പാക്കറ്റുമായി ഓടിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. തിരക്കിൽപ്പെട്ട ഒരു കുട്ടിയുടെ കയ്യിൽ ചായ വീണ് പൊള്ളി. തിരക്ക് നിയന്ത്രിക്കാൻ ഈ സമയത്ത് അവിടെ ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ലെന്നാണ് കണ്ടുനിന്നവർ പറയുന്നത്.
'ഇന്ത്യയിൽ എന്ത് ഫ്രീ ആയി കൊടുത്താലും ഈ തിരക്ക് കാണാം, പണമില്ലാത്തവർ ഇതെല്ലാം ചെയ്യും, യുവക്കളിലെ തൊഴിലില്ലായ്‌മയാണ് ഇത് കാണിക്കുന്നത് ' , തുടങ്ങിയ കമന്റുകളാണ് വൈറൽ വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്നത്.
यूपी –
— Sachin Gupta (@SachinGuptaUP) November 26, 2025
जिला हमीरपुर में UP सरकार ने 380 जोड़ों की शादी करवाई। यहां चिप्स और नाश्ते का सामान पाने के लिए मारामारी मच गई। pic.twitter.com/4drPvXYlhh
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |