ശ്രീകാര്യം: ശ്രീകാര്യം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അയിരുപ്പാറ ശാന്തിപുരം നയനത്തിൽ എ.പി. മുരളി (64) നിര്യാതനായി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കെ.എസ്.വൈ.എഫിലൂടെ പൊതുപ്രവർത്തനത്തിലെത്തിയ മുരളി സി.പി.എം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗമായിരുന്നു. മൂന്നുതവണ ഭരണസമിതിയംഗവും രണ്ടുതവണ ശ്രീകാര്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി. ശ്രീകാര്യ പഞ്ചായത്തിലെ അവസാനത്തെ പ്രസിഡന്റായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ട്രിഡ എക്സിക്യൂട്ടീവംഗം, കർഷക സംഘം ഭാരവാഹി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഗീതാകുമാരി (അങ്കണവാടി അദ്ധ്യാപിക). മക്കൾ: നയനാമുരളി, അമൽമുരളി. മരുമകൻ: ശ്രീജിത്ത്. പരേതരായ അച്ഛുതൻ പി ള്ളയുടെയും പാറുകുട്ടിയുെടെയും മകനാണ്. മുരളിയുടെ നിര്യാണത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |