ആലുവ: ദേശീയപാതയിൽ മുട്ടത്ത് സ്കൂട്ടറിനു പിന്നിൽ ട്രക്ക് ഇടിച്ച് യുവതി മരിച്ചു. ആലുവ കാസിനോ തിയേറ്ററിന് സമീപത്തെ ഫ്ളാറ്റിൽ താമസിക്കുന്ന കൊല്ലം പടിഞ്ഞാറെ കണ്ണിമേൽ അരുൺഭവനിൽ അഖില രാജ് (32) ആണ് മരിച്ചത്. സ്വകാര്യ ആവശ്യത്തിനായി സ്കൂട്ടറിൽ പോകുമ്പോൾ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. അഖില ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ട്രക്കിന്റെ ടയർ തലയിലൂടെ കയറിയിറങ്ങി. ഉടൻ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. ഭർത്താവ്: അരുൺ (ഫെഡറൽ ബാങ്ക് ജീവനക്കാരൻ, ആലുവ ഹെഡ് ഓഫീസ് എച്ച്.ആർ. വിഭാഗം). മക്കൾ: ശ്രീബാല (എട്ട്), ശ്രീവേണി (11 മാസം). ട്രക്ക് ഡ്രൈവർ കൊല്ലം ആയൂർ സ്വദേശി ശ്രീജിത്തിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |