SignIn
Kerala Kaumudi Online
Wednesday, 11 February 2026 5.16 PM IST

സർക്കാർ ജീവനക്കാർക്ക് 3% ക്ഷാമബത്ത അനുവദിച്ചു

Increase Font Size Decrease Font Size Print Page
da

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും പെൻഷൻകാർക്കും 3% ക്ഷാമബത്ത അനുവദിച്ച് സർക്കാർ ഉത്തരവായി. ജീവനക്കാർക്ക് ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് മാർച്ചിലെ പെൻഷനൊപ്പവും പുതിയ ക്ഷാമബത്ത ലഭിക്കും. എയ്ഡഡ് സ്‌കൂൾ, പ്രൈവറ്റ് കോളേജ്, പോളിടെക്നിക് അദ്ധ്യാപകർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രയോജനം ലഭിക്കും. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, ഗ്രാൻഡ്ഇൻഎയ്ഡ് സ്ഥാപനങ്ങൾ എന്നിവർക്ക് അവരുടെ സ്വന്തം ഫണ്ടിൽ നിന്ന് വർദ്ധനവ് നൽകണമെന്നും ഉത്തരവിലുണ്ട്. നിലവിലെ വർദ്ധനവോടെ സംസ്ഥാനത്തെ ജീവനക്കാർക്ക് ശമ്പളത്തിനൊപ്പം കിട്ടുന്ന ഡി.എ 25% ആകും. ഇനി 12% ആണ് കിട്ടാനുള്ളത്. 2023 ജൂലായിൽ പ്രഖ്യാപിച്ച 3% ആണ് ഇപ്പോൾ അനുവദിക്കുന്നത്. എന്നാൽ അന്നുമുതലുള്ള കുടിശിക അനുവദിച്ചിട്ടില്ല. അതിനുവേറെ ഉത്തരവിറക്കിയേക്കും.

TAGS: DA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.