
തിരുവനന്തപുരം:മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് 286 മാസത്തെ ഡി.എ കുടിശിക മുഴുവൻ പണമായി നൽകാൻ രഹസ്യനീക്കം നടക്കുന്നതായി റിപ്പോർട്ട്.നിലവിൽ 700 ഓളം പേഴ്സണൽ സ്റ്റാഫുകളിൽ 468 പേരും രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്.ഇവർക്കാണ് മുൻകാല പ്രാബല്യത്തോടെയുള്ള വൻ തുക കൈമാറാൻ നീക്കം നടക്കുന്നത്.സർക്കാർ കാലാവധി കഴിയുന്നതോടെ ഇവർ വിരമിക്കുന്നതിനാൽ കുടിശിക മുഴുവൻ പണമായി തന്നെ നൽകണമെന്നുമുള്ള വിചിത്ര ന്യായവാദമാണ് ഉയർത്തുന്നത്.മുൻകാലങ്ങളിൽ ജീവനക്കാർക്ക് ഒപ്പമാണ് പേഴ്സണൽ സ്റ്റാഫിനും ഡി.എ കുടിശിക നൽകിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |