
തിരുവനന്തപുരം: മേട മാസത്തിലെ പത്താംദിനമായ ഇന്ന് പത്താമുദയം. ജ്യോതിഷ പ്രകാരം ഈ ദിനത്തിൽ സൂര്യൻ അത്യുച്ച രാശിയിൽ വരും. സൂര്യദേവന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണിത്.
ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന ഉത്തമ ദിനം. ഈ ദിനത്തിൽ ഭക്തിയോടെ സൂര്യദേവനെ സ്മരിച്ചാൽ രോഗദുരിതശാന്തി ലഭിക്കും എന്നാണ് വിശ്വാസം. കാർഷിക ആരംഭത്തിനുള്ള ദിവസം കൂടിയാണ്. ചില സ്ഥലങ്ങളിൽ കർഷകർ പണിയായുധങ്ങൾ പത്താമുദയത്തിന് പൂജിക്കാറുണ്ട്. ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളും ഈ ദിനത്തിൽ നടത്താറുണ്ട്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളുണ്ടാകും. വീടുകളിലും ക്ഷേത്രങ്ങളിലും പത്ത് തിരിയിട്ട് കത്തിക്കുന്ന രീതിയും ഉണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |