SignIn
Kerala Kaumudi Online
Thursday, 19 February 2026 4.05 AM IST

മെഡി.കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ ഒ.പി ബഹിഷ്‌കരിക്കും

Increase Font Size Decrease Font Size Print Page
doctors-

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള മെഡിക്കൽ കോളേജ് ഡോക്ടർമാരു സമരം കടുപ്പിക്കുന്നു. ഇന്നു മുതൽ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം ആരംഭിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിൽ റിലേ നിരാഹാരസമരം ഒരാഴ്ച പിന്നിടുമ്പോഴും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്നാരാ ബീഗം.ടി, ജനറൽ സെക്രട്ടറി ഡോ. അരവിന്ദ്.സി.എസ് എന്നിവർ അറിയിച്ചു.

ഈ മാസം 9 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിറുത്തി വയ്ക്കും. 11 മുതൽ യൂണിവേഴ്സിറ്റി പരീക്ഷാ ജോലികളിൽ നിന്ന് വിട്ടു നിൽക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.കാഷ്വാലിറ്റി, ലേബർ റൂം, കിടത്തി ചികിത്സ, മറ്റ് അടിയന്തര ചികിത്സകൾ, അടിയന്തര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ സമരം ബാധിക്കില്ല. ശമ്പള പരിഷ്‌കരണ , ഡി.എ കുടിശ്ശികൾ ഉടൻ നൽകുക,എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക,ഡോക്ടർ ക്ഷാമം പരിഹരിക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലായാ ഒന്നു മുതൽ ആരംഭിച്ച സൂചന സമരങ്ങൾ ഫലം കണാതെ വന്നതോടെയാണ് ഡോക്ടർമാർ പരസ്യ പ്രതിഷേധവുമായെത്തിയത്. ഇതിനിടെ മന്ത്രി വീണാ ജോർജ്, കെ.എൻ.ബാലഗോപാൽ എന്നിവരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY