
കണ്ണൂർ :രാജ്യത്തിന്റെ അടിത്തറയായ കർഷകരെ തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, അമേരിക്കയുമായുള്ള പുതിയ വ്യാപാര കരാർ ഇന്ത്യൻ കർഷകരുടെ മരണപത്രമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു .പേരാവൂർ തുണ്ടിയിൽ പാരീഷ്ഹാളിൽ നടന്ന കർഷക സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലെ യന്ത്ര സഹായത്തോടെ വൻകിട കോർപ്പറേറ്റുകൾ ഉത്പാദിപ്പിക്കുന്ന കാർഷിക വിളകൾക്കായി ഇന്ത്യൻ വിപണി തുറന്നു കൊടുക്കുന്നത് ക്രിമിനൽ നടപടിയാണ്. രാജ്യത്തെ ഒരു പ്രധാനമന്ത്രിയും ഇത്തരത്തിലൊരു കരാറിന് മുതിർന്നിട്ടില്ല. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയാണ് മോദി കരാറിൽ ഒപ്പിട്ടത്. സ്വന്തം സംരക്ഷണം മാത്രം നോക്കിയ മോദിയും കൂട്ടരും കർഷകരെ കുരുതി കൊടുത്തു. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാനും ചർച്ചകൾക്കും അവസരം നിഷേധിക്കുന്നു. എപ്സ്ററീൻ ഫയലുകളിലെ വിവരങ്ങൾ പുറത്തു വിടുമെന്ന ഭയം കൊണ്ടാണ് തന്റെ പ്രസംഗം ലോക്സഭയിൽ തടസപ്പെടുത്തിയത്.
അദാനി വ്യവസായി മാത്രമല്ല. പ്രധാനമന്ത്രി മോദിയുടെയും ബി.ജെ.പിയുടെയും സാമ്പത്തിക സ്രോതസ്സാണ്. അദാനിക്കെതിരെ മോദി നീങ്ങില്ല. അങ്ങനെ സംഭവിച്ചാൽ മോദിക്കെതിരായ രേഖകൾ പുറുത്തു വിടുമെന്ന് അദാനി ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ എം.പി, ദീപദാസ് മുൻഷ്, കെ.സുധാകരൻ എം.പി, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, സജീവ് ജോസഫ് എം.എൽ.എ എന്നിവരും പങ്കെടുത്തു.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |