തിരുവനന്തപുരം: കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ 55-ാമത് വാർഷിക സമ്മേളനം ഇന്ന് രാവിലെ 10ന് പാളയം ഹസൻ മരയ്ക്കാർ ഹാളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോ. ജനറൽ സെക്രട്ടറി കെ.എസ്.സാബു, വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് വെട്ടുകാട് സോളമൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പ്രവർത്തന റിപ്പോർട്ട് അവതരണവും പുതിയ ഭരണ സമിതി തിരഞ്ഞെടുപ്പും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |