തിരുവനന്തപുരം: കേരളകൗമുദി എഡിറ്റോറിയൽ അഡ്വൈസറും മുതിർന്ന മാദ്ധ്യമപ്രവർത്തകനുമായ വി.ശശിധരന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിലെ മികച്ച മാദ്ധ്യമപ്രവർത്തകരിൽ ഒരാളായിരുന്ന വി.ശശിധരൻ മാദ്ധ്യമപ്രവർത്തനത്തിന്റെ അന്തസത്ത ഉയർത്തിപ്പിടിച്ച വ്യക്തിയായിരുന്നു. ഏഷ്യൻ ഗെയിംസ് അടക്കം നിരവധി ദേശീയ, അന്തർദ്ദേശീയ വാർത്തകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളകൗമുദി ദിനപത്രത്തിന്റെ ചീഫ് ന്യൂസ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ, ലീഡർ റൈറ്റർ എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു- അനുശോചന കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |