
ആലപ്പുഴ: കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിന് സഹകരണ മേഖല സജീവമായി ഇടപെടൽ നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
രണ്ട് സഹകരണ സംഘങ്ങൾ 'നെല്ല് സംഭരണ സംസ്കരണ വിപണന സംഘങ്ങൾ' എന്ന രീതിയിൽ സ്ഥാപിക്കും. ഇവയിൽ ഒരെണ്ണം കോട്ടയത്തും രണ്ടാമത്തേത് പാലക്കാടും. .കോട്ടയത്തേത് മാർച്ചിൽ ഉദ്ഘാടനം ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു..
അതുരസേവന രംഗത്ത് സഹകരണ മേഖലയുടെ പ്രവർത്തനം ശക്തമാക്കും.എല്ലാത്തരം സേവനങ്ങളും സഹകരണ ആശുപത്രി വഴി ലഭ്യമാക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ, പ്രവാസികളുടെ തരിശായിക്കിടക്കുന്ന ഭൂമി നിശ്ചിത കാലത്തേക്ക് കൃഷി ചെയ്യുന്ന പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്. സലാം, സഹകരണ സംഘം രജിസ്ട്രാർ ഡോ.ഡി.സജിത് ബാബു, കേരളാ ബാങ്ക് പ്രസിഡന്റ് പി.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |