തിരുവനന്തപുരം: ഓണം ബമ്പറുകളുടെ ഭാഗ്യ നാമമായി ആറ്റിങ്ങൽ ഭഗവതി ലോട്ടറീസ് മാറി. ഇതു രണ്ടാം തവണയാണ് ഭഗവതി വിറ്റ ടിക്കറ്റിന് ഓണം ബമ്പർ. 2022ൽ ഭഗവതിയുടെ തിരുവനന്തപുരം പഴവങ്ങാടിയിലെ കേന്ദ്രത്തിൽ വിറ്റ ടിക്കറ്റിനായിരുന്നു 25 കോടി. ആറ്റിങ്ങൽ സ്വദേശി തങ്കരാജ് 25 വർഷം മുമ്പാണ് ഏജൻസി എടുത്തത്. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം ഔട്ട്ലെറ്റുകളുണ്ട്. ബമ്പർ, പ്രതിദിന നറുക്കെടുപ്പിൽ ഇതിനകം 250 തവണ ഭഗവതി വിറ്റ ടിക്കറ്റ് ഒന്നാം സമ്മാനം നേടിയെന്ന് തങ്കരാജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |