മധുര: പാർട്ടി കോൺഗ്രസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ സകുടുംബമായാണ് എത്തിയത്. വേദിയായ തമുക്കത്ത് നിന്ന് കുറച്ചകലെയുള്ള മാരിയറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ താമസം.
ഇന്നലെ രാവിലെ 9ഓടെ ഭാര്യ കമലയ്ക്കും ചെറുമകൻ ഇഷാനുമൊപ്പം അദ്ദേഹം സമ്മേളന വേദിയിലേക്കെത്തി. മകൾ വീണാവിജയനും മരുമകനും മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസും പിന്നാലെയുണ്ടായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി നേരത്തെ തന്നെ എത്തിയിരുന്നു. ഭാര്യ ബെറ്റി ബേബിയും ഒപ്പമുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനൊപ്പം പാർട്ടി കോൺഗ്രസ് പ്രതിനിധിയായി ഭാര്യ ശ്യാമളയുമുണ്ട്. മുതിർന്ന നേതാവ് പി.ജയരാജനാണ് ഏറ്റവും നേരത്തെ എത്തിയത്. പ്രധാന വേദിക്ക് മുന്നിൽ സജ്ജമാക്കിയ കാറൽ മാക്സിന്റെ പ്രതിമയ്ക്കുസമീപം കസേരയിൽ ഇരുന്ന് അദ്ദേഹം മാദ്ധ്യമ ഫോട്ടോഗ്രാഫർമാർക്ക് വേണ്ടി പോസ് ചെയ്തപ്പോൾ ഭാര്യ യമുന.ടി.പിയും ഒപ്പമുണ്ടായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ ഭാര്യ മന്ത്രി ആർ.ബിന്ദുവും പ്രതിനിധിയാണ്. മുതിർന്ന നേതാവ് ഇ.പി.ജയരാജൻ എത്തിയത് ഭാര്യ പി.കെ.ഇന്ദിരയ്ക്കൊപ്പമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |