ന്യൂഡൽഹി:ശബരിമല മേൽശാന്തി നറുക്കെടുപ്പിൽ ഉൾപ്പെടുത്തണമെന്ന മാവേലിക്കര സ്വദേശി എൻ.വിഷ്ണു നമ്പൂതിരിയുടെ ഹർജിയിൽ സുപ്രീംകോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന് നോട്ടീസ് അയച്ചു. സ്റ്റേ അനുവദിക്കണമെന്ന ആവശ്യത്തിന് കോടതി അനുമതി നൽകിയില്ല. രണ്ടാഴ്ച്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ബോഡിനോട് ജസ്റ്റിസ് കൃഷ്ണമുരാരി, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശം നൽകി. ഈ കേസിന്റെ അന്തിമ വിധിക്കനുസരിച്ചായിരിക്കും മേൽശാന്തി നിയമനമെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |