തിരുവനന്തപുരം:കുറ്റാന്വേഷണം അടക്കം വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 224 പൊലീസുദ്യോഗസ്ഥർക്ക് പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണറും കമന്റേഷൻ സർട്ടിഫിക്കറ്റും നൽകും.വ്യാഴാഴ്ച വൈകിട്ട് നാലിന് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ഡി.ജി.പി റവാഡ ചന്ദ്രശേഖർ സമ്മാനിക്കും.കേസന്വേഷണം,ക്രമസമാധാനപാലനം,രഹസ്യ വിവരശേഖരണം,ഭരണനിർവഹണം,മനുഷ്യക്കടത്ത് തടയൽ,ഗതാഗത നിയന്ത്രണം,പരിശീലനം,സൈബർ ക്രൈം,വിരലടയാളശേഖരണം,സോഷ്യൽ പൊലീസിംഗ്,റെയിൽവേ-കോസ്റ്റൽ പൊലീസിംഗ് എന്നീ മേഖലകളിലെ കഴിവ് പരിഗണിച്ചാണ് ബാഡ്ജ് ഒഫ് ഓണർ നൽകുന്നത്.167 പേർക്കാണ് ബാഡ്ജ് ഒഫ് ഓണർ ലഭിക്കുക.മിനിസ്റ്റീരിയൽ വിഭാഗത്തിൽപ്പെട്ട ഏഴ് പേർക്ക് കമന്റേഷൻ സർട്ടിഫിക്കറ്റും ലഭിക്കും.50 പേർക്കാണ് കമന്റേഷൻ ഡിസ്ക് ലഭിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |