കഴക്കൂട്ടം: കേരളത്തിന് ലഭിച്ച പ്രകൃതിയുടെ വരദാനമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് വിഴിഞ്ഞം സി പോർട്ട് എം.ഡി ദിവ്യ എസ്.അയ്യർ പറഞ്ഞു. കേരളകൗമുദിയും ജ്യോതിസ് സെൻട്രൽ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 'വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന സാദ്ധ്യതകൾ ' എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഭാവി തലമുറയ്ക്ക് വിഴിഞ്ഞത്തിലൂടെ ലഭിക്കുന്ന അവസരങ്ങൾ എന്തൊക്കെയാണെന്ന് വിദ്യാർത്ഥികളുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് കേരളകൗമുദി ഒരുക്കിയ സെമിനാർ. വികസനവുമായി മുന്നോട്ടു പോകുമ്പോൾ സംഘർഷം സ്വാഭാവികമാണെന്നും അവർ കൂട്ടിച്ചേർത്തു. മറൈൻ ഷിപ്പിംഗ് എക്‌സ‌്പേർട്ട് നാണു വിശ്വനാഥ് വിദ്യാർത്ഥികൾക്ക് ക്ളാസ് നയിച്ചു.
ജ്യോതിസ് ഗ്രൂപ്പ് ഒഫ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, പ്രിൻസിപ്പൽ എൽ.സലിത, കേരളകൗമുദി യൂണിറ്റ് ചീഫ് വിക്രമൻ.എസ്, മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.ചന്ദ്രദത്ത്, മാർക്കറ്റിംഗ് സീനിയർ മാനേജർ വിമൽകുമാർ.എസ്, അസിസ്റ്റന്റ് മാനേജർമാരായ സുനാജ്.എസ്.എച്ച്, പ്രകാശ്.എസ്, കഴക്കൂട്ടം ലേഖകൻ ജി.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: കേരളകൗമുദിയും ജ്യോതിസ് സെൻട്രൽ സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 'വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസന സാദ്ധ്യതകൾ' എന്ന സെമിനാർ വിഴിഞ്ഞം സി പോർട്ട് എം.ഡി ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി യൂണിറ്റ് ചീഫ് വിക്രമൻ.എസ്, മാർക്കറ്റിംഗ് സീനിയർ മാനേജർ വിമൽകുമാർ.എസ്, പ്രിൻസിപ്പൽ എൽ.സലിത, ജ്യോതിസ് ഗ്രൂപ്പ് ഒഫ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ, മാർക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജർ ആർ.ചന്ദ്രദത്ത്, അസിസ്റ്റന്റ് മാനേജർ സുനാജ്.എസ്.എച്ച് എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |