ന്യൂ ഡൽഹി : ജുഡീഷ്യറിയുടെ ആധുനികവത്കരണത്തിന് ഇനിയൊരു മഹാമാരി കാലത്തിനായി കാത്തുനിൽക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ അംഗരാജ്യങ്ങളിലെ ചീഫ് ജസ്റ്റിസുമാരുടെ പതിനെട്ടാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകൾ കൊണ്ടുവരാൻ കൊവിഡ് മഹാമാരി കാലം നിർബന്ധിതമാക്കി. ഓൺലൈൻ വാദം കേൾക്കൽ അടക്കം മെച്ചപ്പെടുത്താൻ ഇനിയും മാറ്റങ്ങൾ കൊണ്ടു വരേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |