SignIn
Kerala Kaumudi Online
Thursday, 19 September 2024 1.01 PM IST

ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങും

Increase Font Size Decrease Font Size Print Page
dyfi

പത്തനംതിട്ട: ഡി.വൈ.എഫ്.ഐയുടെ 15-ാമത് സംസ്ഥാന സമ്മേളനം ഇന്ന് പത്തനംതിട്ടയിൽ തുടങ്ങും. കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയും വെഞ്ഞാറമൂട് ഹഖ് മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമര ജാഥയും ഇന്ന് സമ്മേളന നഗരിയിൽ ഒന്നിക്കും. ദീപശിഖാ ജാഥ തിരുവല്ലയിൽ സന്ദീപ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്ന് ആരംഭിക്കും. നാളെ ശബരിമല ഇടത്താവളത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പതാക ഉയർത്തും. 635 പ്രതിനിധികൾ പങ്കെടുക്കും. സുനിൽ പി. ഇളയിടം സമ്മേളനം ഉദ്ഘാടനം ചെയ്യും. 29ന് നടക്കുന്ന 'വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ യുവജന ഐക്യം" എന്ന വിഷയത്തിലെ സെമിനാർ ഡി.വൈ.എഫ്.എെ മുൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 30ന് ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളെ അന്ന് തിരഞ്ഞെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DYFI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.