SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.05 PM IST

സ്വർണക്കൊള്ള: ഇ.ഡിക്ക് മൊഴി നൽകി ജയറാം

Increase Font Size Decrease Font Size Print Page
s

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ കള്ളപ്പണയിടപാട് കേസിൽ നടൻ ജയറാം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇ.ഡി) മൊഴി നൽകി. കടവന്ത്രയിലെ ഓഫീസിൽ രാവിലെ 11.10ന് എത്തിയ ജയറാം ഉച്ച കഴിഞ്ഞ് 2.45ന് മടങ്ങി. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞെന്നും രേഖകൾ സമർപ്പിക്കാനോ വീണ്ടും ഹാജരാകാനോ ആവശ്യപ്പെട്ടിട്ടില്ലെന്നും ജയറാം പറഞ്ഞു.

ശബരിമല കേസിൽ മുഴുവൻ വിവരങ്ങളും സത്യവും പുറത്തു വരണമെന്ന് മൊഴി നൽകാനെത്തിയപ്പോൾ ജയറാം പറഞ്ഞു. ഇനിയും കുടുങ്ങാനുള്ളവരുണ്ടെങ്കിൽ കുടുങ്ങട്ടെ. സ്വർണം കട്ടവരെ അയ്യപ്പൻ വെറുതേ വിടില്ല. അന്വേഷണത്തിന് തനിക്കറിയാവുന്ന വിവരങ്ങൾ നൽകും. ജാതിമതഭേദമില്ലാതെ എല്ലാവരുമംെത്തുന്ന പുണ്യസ്ഥലമാണ് ശബരിമല. 50 വർഷമായി ദർശനം നടത്താറുണ്ട്. അവിടെ നടന്ന കൊള്ള പുറത്തുവരേണ്ടത് തന്റെയും കടമയാണ്. 100 ശതമാനം വിവരങ്ങളും പുറത്തുവരണം. അതിനുള്ള ഭക്തരുടെ ബാദ്ധ്യതയിൽ പങ്കുചേരും.വിവിധ ക്ഷേത്രങ്ങളിൽ പൂജകൾക്കും മേളത്തിനും മറ്റുമായി 38 വർഷത്തോളമായി പലരും വിളിക്കാറുണ്ട്. പലയിടത്തും പങ്കെടുത്തിട്ടുണ്ട്. അതിൽ തട്ടിപ്പുകളുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. കോടതി നിർദ്ദേശപ്രകാരം നടത്തുന്ന അന്വേഷണത്തോട് സഹകരിക്കും. എല്ലാം സത്യമായി പര്യവസാനിക്കട്ടെ-അദ്ദേഹം പറഞ്ഞു.

കൽപേഷിനെ

ചോദ്യം ചെയ്‌തു

കേസിലെ നാലാം പ്രതി കൽപേഷിനെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്‌തു. കട്ടിളപ്പാളി പുതുക്കാൻ കൊണ്ടു പോയതിലെ ഇടനിലക്കാരനും കർണാടക ബെല്ലാരിയിലെ ജുവലറി ജീവനക്കാരനുമാണ് കൽപേഷ്. ഉണ്ണികൃഷ്‌ണൻ പോറ്റി ഉൾപ്പെടെ പ്രതികളുമായി അടുത്ത ബന്ധം കൽപേഷിനുണ്ട്. രാവിലെ 11ന് ഹാജരായ കൽപേഷിന്റെ ചോദ്യം ചെയ്യൽ രാത്രി വരെ നീണ്ടു.

TAGS: JAYARAM AT ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY